സി.ആർ.മഹേഷ് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ കിഫ്ബിയുടെ ആസ്ഥാനത്തു വെച്ച് കൂടിയ ഉന്നതഉദ്യോഗസ്ഥരുടെ യോഗം
കരുനാഗപ്പള്ളി : അസംബ്ളി നിയോജകമണ്ഡലത്തിലെ കിഫ്ബി പദ്ധതികളുടെ അവലോകന യോഗം സി. ആർ.മഹേഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കിഫ്ബി ഫണ്ട് അനുവദിച്ച വിവിധ പദ്ധതികളുടെ അവലോകനയോഗമാണ് കിഫ്ബിയുടെ ആസ്ഥാനത്തു വെച്ച് കൂടിയത്.
കിഫ്ബി അഡിഷണൽ സി.ഇ.ഒ മിനി ആന്റണി എക്സിക്യുട്ടീവ് എൻജിനീയർ ദീപ, കെ.ആർ.എഫ്.ബി ഹരിനാരായണ രാജ്, കിറ്റ് കോ- മാനേജിംഗ് ഡയറക്ടർ അൽത്താഫ്, റെയിൽവേ ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻപ്രതിനിധി വിവിധ നിർവഹണ ചുമതലയുള്ള ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു.
തീരുമാനങ്ങൾ
കരുനാഗപ്പള്ളി ഗവ. താലൂക്ക് ആശുപത്രിയുടെ നിർമ്മാണം അടുത്ത വർഷം മേയ് മാസത്തോടെ പൂർത്തിയാക്കും.
ആലപ്പാട്ട് ഗ്രാമപഞ്ചായത്തിലെ പുലിമുട്ട് നിർമാണത്തിന് കാബിനറ്റ് അനുമതി ആവശ്യമാണെന്ന് നിർവഹണ ഏജൻസി
തഴവ ഗവ.കോളേജ് കെട്ടിട നിർമ്മാണത്തിനുള്ള തിരുത്തിയ എസ്റ്റിമേറ്റ് ഒക്ടോബർ രണ്ടാം വാരത്തോടെ സമർപ്പിക്കും. സാങ്കേതിക അനുമതി ലഭിക്കുന്ന മുറക്ക് ടെണ്ടർ നടപടികളിലേക്ക് കടക്കും.
കുലശേഖരപുരം ഫിഷ് മാർക്കറ്റ് നിർമ്മാണം കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ സ്വയംഭരണ വകുപ്പ് ഒപ്പിട്ട ഡ്രോയിംഗുകൾക്കൊപ്പം കിഫ്ബിക്ക് സമർപ്പിക്കും.
പുതിയകാവ് – ചക്കുവള്ളി റെയിൽവേ മേൽപ്പാലം 38.70 ശതമാനം സാമ്പത്തിക അനുമതിയുടെ വർദ്ധനവോടെ സമർപ്പിച്ച പുനരവലോകന പദ്ധതി നവംബറിൽ ടെണ്ടർ ചെയ്യും.
വെറ്റ മുക്ക് തേവലക്കര - - താമരക്കുളം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ 150 മുതൽ 180 മീറ്റർ വരെ നീളമുള്ള പുതിയ ഡ്രെയിൻ നിർമ്മിക്കും.
കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ സ്കൂളുകളുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.