കൊല്ലം: അറബിക് സാഹിത്യോത്സവം,സംസ്കൃതോത്സവം തുടങ്ങിയവയിൽ കുട്ടികൾക്ക് പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്ന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സ്കൂളുകളിൽ കലോത്സവം കഴിഞ്ഞ ശേഷം സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രായോഗികമല്ല. രണ്ടുവർഷം മുമ്പ് ഇങ്ങനെ ഒരു ഉത്തരവ് ഇറക്കുകയും പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കുകയും ചെയ്തി​രുന്നു. വിവാദ ഉത്തരവുകളിലൂടെ കുട്ടികളുടെ സർഗശേഷിയെ ഇല്ലായ്മ ചെയ്യുന്ന സർക്കാർ നടപടി അപലനീയമാണെന്നും ഉത്തരവ് അടിയന്തിരമായി പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറിമാരായ ബി. ജയചന്ദ്രൻ പിള്ള, പി.എസ്. മനോജ്, ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി, എ.ഹാരിസ്, പി.മണികണ്ഠൻ, സി.സാജൻ, പ്രിൻസി റീനാ തോമസ്, വിനോദ് പിച്ചിനാട്, ജില്ലാ ട്രഷറർ ബിജുമോൻ, സി.പി, ഷാജൻ സഖറിയ, ബി. റോയ്, ബിനോയ് കൽപകം എന്നിവർ സംസാരിച്ചു .