കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് 16ന് അഭിമുഖം നടക്കും. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് അഭിമുഖങ്ങൾ നേരിടുന്നതിനുള്ള പരിശീലനവും സോഫ്ട് സ്കിൽ ഡെവലപ്പ്മെന്റ് ട്രെയിനിംഗും നൽകിവരുന്നുണ്ട്.
പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ 16ന് രാവിലെ 10.30ന് ആധാർ കാർഡും മൂന്ന് ബയോഡേറ്റയുമായി ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ എംപ്ലോയബിലിറ്റി സെന്റമായി ബന്ധപ്പെടുക. ഫോൺ: 04742740615, 7012212473.