കൊല്ലം: റവന്യുജില്ലാ സ്കൂൾ കായികമേള നവംബർ 17 മുതൽ 19വരെ കൊട്ടാരക്കരയിൽ നടക്കും. അത്‌ലറ്റിക് മത്സരങ്ങളാണ് കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, തൃക്കണ്ണമംഗൽ എസ്.കെ.വി എച്ച്.എസ്.എസ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടക്കുന്നത്. 96 ഇനങ്ങളിലായി 3000 വിദ്യാർത്ഥികൾ പങ്കെടുക്കും. സ്വാഗതസംഘം രൂപീകരണ യോഗം നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണ മേനോൻ അദ്ധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ, ഡി.ഇ.ഒ സി.എസ്.അമൃത, തോമസ്.പി.മാത്യു, അരുൺ കാടാംകുളം, ആർ.പ്രദീപ്, നിഷ, ശശിധരൻ പിള്ള, സജിലാൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി നഗരസഭ ചെയർമാൻ എസ്.ആർ.രമേശിനെയും ജനറൽ കൺവീനറായി ഡി.ഡി കെ.ഐ.ലാലിനെയും തിരഞ്ഞെടുത്തു. അദ്ധ്യാപക സംഘടനാ ഭാരവാഹികളെയും ജനപ്രതിനിധികളെയുമടക്കം ഉൾപ്പെടുത്തി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.