കൊല്ലം: മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രത്തിൽ 10ന് ലോക മാനസികാരോഗ്യ ദിനം ആചരിക്കും. രാവിലെ 11ന് നടക്കുന്ന യോഗം കളക്ടർ എൻ. ദേവീദാസ് ഉദ്ഘാടനം ചെയ്യും. അഭയകേന്ദ്രം മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ അദ്ധ്യക്ഷത വഹിക്കും. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.കെ. ഹരികുമാരൻ നായർ മാനസിക ആരോഗ്യദിന സന്ദേശം നൽകും. റൈസിംഗ് കൊട്ടിയം പ്രസിഡന്റ് പുല്ലാങ്കുഴി സന്തോഷ്, യുനെസ്കോ ചെയർ ഒഫീഷ്യൽ പ്രൊമോട്ടർ സന്തോഷ് ഭാസ്കരൻ, എസ്.എസ് സമിതി പി.ആർ.ഒ സാജു നല്ലേപ്പറമ്പിൽ, സമിതി പ്രോജക്ട് കോഓർഡിനേറ്റർ ക്രിസ്റ്റഫർ ജി.ഫെർണാണ്ടസ് തുടങ്ങിയവർ സംസാരിക്കും.