കൊല്ലം: ഗ്രാമസഭ യോഗത്തിൽ പഞ്ചായത്ത് അംഗത്തെ ജാതിപറഞ്ഞ് ആക്ഷേപിച്ചുവെന്ന കേസിൽ പൊതുപ്രവർത്തകനെ കോടതി വെറുതെവിട്ടു. പട്ടികജാതി പീഡന നിയമപ്രകാരമുള്ള കേസിൽ പ്രതിചേ‌‌ർത്ത ചിറക്കര മോഹനക്കുറുപ്പിനെയാണ് കൊട്ടാരക്കര എസ്.സി-എസ്.ടി കോടതി വെറുതെവിട്ടത്. ചിറക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ മെമ്പറെ മോഹനക്കുറുപ്പ് ജാതിപറഞ്ഞ് ആക്ഷേപിച്ചെന്നായിരുന്നു കേസ്. കോൺഗ്രസുകാരനായ ചിറക്കര മോഹനക്കുറുപ്പ് പാർട്ടിവിട്ട് എൻ.സി.പിയിൽ ചേർന്നശേഷമായിരുന്നു ഗ്രാമസഭയിൽ പങ്കെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും വകുപ്പ് ചേർത്തിരുന്നു. പ്രതിക്കുവേണ്ടി അഡ്വ.വി.പി.പ്രശാന്ത് കോടതിയിൽ ഹാജരായി.