കൊല്ലം: ഡെമോക്രാറ്റിക് ഫോറം സ്ഥാപക അഖിലേന്ത്യാ പ്രസിഡന്റും അവിഭക്ത ഇൻഡ്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന സിദ്ധവഹനഹള്ളി നിജലിംഗപ്പയുടെ 25-ാമത് ചരമദിന, അനുസ്‌മരണ സമ്മേളനം ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി. ജോർജ്ജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ജോൺ മാത്യു കുട്ടനാട്, ഡോ പി.എൽ. ജോസ്, ഫാ.ഗീവർഗീസ് തരകൻ, ആർ. ശരത് കുമാർ, നിധീഷ് ജോർജ്, അഡ്വ. സത്യാനന്ദം, പ്രൊഫ. കെ. കൃഷ്ണൻ, പ്രൊഫ.കെ.ജി. മോഹൻ, കെ. ജോൺ ഫിലിപ്പ്, ബി. ധർമ്മരാജൻ, ആർ.അശോകൻ, ഫിലിപ്പ് മേമഠം, സായ് അനിൽ കുമാർ, മംഗലത്ത് ചന്ദ്രശേഖരൻ, മങ്ങാട് ലത്തീഫ്, ഡി.സത്യരാജൻ, മംഗലത്ത് നൗഷാദ്, ആർ.മോഹനൻ പിള്ള, സി. ശശിധരൻ, അഡ്വ. സുഖി രാജൻ, സൗദ ഷാനവാസ്, സുമംഗല പിള്ള, അജന്ത ജോഷ്വ, സുജാ രാജൻ, എ. സാവിത്രി എന്നിവർ സംസാരിച്ചു