കൊല്ലം: യുദ്ധ വെറിക്കെതിരെ മാനവികതയുടെ സന്ദേശം ഉയർത്താം, സാമ്രാജ്യത്വ അധിനിവേശങ്ങൾക്കെതിരെ ജനാധിപത്യ പ്രതിരോധം തീർക്കാം എന്നീ ആശയങ്ങൾ ഉയർത്തി എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിൽ യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.
കൊല്ലം താലൂക്കിൽ ജില്ലാ രജിസ്ട്രാർ ഓഫീസിന് മുന്നിൽ നടന്ന കൂട്ടായ്മ എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി.ഗാഥ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ.അജു , കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്.ദിലീപ്, എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ബി.സുജിത്ത്, കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി എ.അനീഷ്, പി.എസ്.ഇ.യു ജില്ലാ സെക്രട്ടറി എസ്.അനീഷ്, കെ.എൻ.ടി.ഇ.ഒ സംസ്ഥാന സെക്രട്ടറി ഓസ്ബോൺ എന്നിവർ സംസാരിച്ചു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് കെ.എൻ.മധുകുമാർ അദ്ധ്യക്ഷനായി. എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി എസ്.ഷാഹിർ സ്വാഗതം പറഞ്ഞു. കൊട്ടാരക്കരയിൽ നടന്ന യോഗം എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ താലൂക്ക് ഓഫീസ് കോംപ്ലക്സിൽ നടന്ന കൂട്ടായ്മ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ആർ.രമ്യാ മോഹൻ ഉദ്ഘാടനം ചെയ്തു. പുനലൂർ പി.ഡബ്ല്യു.ഡി കോംപ്ലക്സിൽ നടന്ന കൂട്ടായ്മ കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ.അശോകൻ ഉദ്ഘാടനം ചെയ്തു. പത്തനാപുരം ബ്ലോക്ക് ഓഫീസിൽ നടന്ന കൂട്ടായ്മ കെ.ജി.ഒ.എ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ നടന്ന കൂട്ടായ്മ കെ.എസ്.ടി.എ ജില്ല എക്സി. കമ്മിറ്റി അംഗം കെ.രാജീവ് ഉദ്ഘാടനം ചെയ്തു.