bruno-

കൊല്ലം: യു.പിയിലെ വിദ്യാഭ്യാസ വിചക്ഷണർക്കുള്ള ദൈനിക് ജാഗരൺ എക്സ‌ലൻസ് അവാർഡിന് ഡോ.ബ്രൂണോ ഡൊമിനിക് നസ്രത്ത് അർഹനായി. വാരണാസിയിൽ നടന്ന ചടങ്ങിൽ ഉത്തർ പ്രദേശ് ആയുഷ് - ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി ഡോ. ദയാശങ്കർ മിശ്രയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

അക്കാഡമിക് അഡ്‌മിനിസ്ട്രേഷൻ, നയവൈദഗ്‌ദ്ധ്യം, ആസൂത്രണം, വിപുലീകരണം എന്നിവയുൾപ്പടെ വിദ്യാഭ്യാസ രംഗത്തെ വിവിധ തലങ്ങളിൽ രണ്ട് ദശാബ്ദത്തിലധികം അനുഭവസമ്പത്തുള്ള ബ്രൂണോ നിലവിൽ കിഴക്കൻ യു.പിയിലെ ഉമാനാഥ് സിംഗ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പലാണ്. കാവനാട് മുക്കാട് മുല്ലശ്ശേരി കുടുംബാംഗമാണ്.