photo
ഒറ്റക്കൽ വി.എസ്.എസിന്റെ നേതൃത്വത്തിൽ നടന്ന സഹവാസ ക്യാമ്പ്

പുനലൂർ: വന്യജീവി വാരഘോഷത്തിന്റെ ഭാഗമായി തെന്മല വനവികാസ് ഏജൻസിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച് വരുന്ന ഒറ്റക്കൽ വനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഏകദിന വന സ്നേഹ സഹവാസ ക്യാമ്പ് നടന്നു.ക്യാമ്പിന്റെ ഭാഗമായി വനത്തിനുള്ളിലെ ജല സ്രോതസുകളും നീർച്ചാലുകളും ശൂചികരിച്ചു. വന്യമൃഗങ്ങൾക്ക് തീറ്റയും വെള്ളവും ഒരുക്കി നൽകി. ഇത് കൂടാതെ കാട്ടാനകൾ സ്ഥിരമായി ഇറങ്ങുന്ന വനത്തിനുള്ളിൽ ആനകൾക്ക് ഭക്ഷിക്കാൻ ശർക്കരയും പഴവും, തേങ്ങയും ക്യാമ്പ് അംഗങ്ങൾ ഒരുക്കി വച്ചു.തെന്മല പി.ആർ.ഒ എസ്.ദിവ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ബാബു അദ്ധ്യക്ഷനായി. ബീറ്റ് ഫോറസ്റ്റ് ഓഫീസർ സൂരജ് .ജി.നായർ, ബീറ്റ് ഫോറസ്റ്റ് ഓഫീസറായ എസ്.ആഷ്ന, ശരണ്യ, രാധാകൃഷ്ണൻ, സുനിൽകുമാർ, സത്യരാജ്, വി.എസ്.എസ് പ്രസിഡന്റ് ദിലീപ് കുമാർ, തങ്കച്ചൻ, രാജേന്ദ്രപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.