കൊല്ലം: സീ ഷോർ വാക്കേഴ്‌സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ നോമിനി ജി. കൃഷ്‌ണൻ നായർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എസ്. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ജയചന്ദ്രൻ, അഡ്വ. വേണു ജെ.പിള്ള, അഡ്വ. കെ. രഘുവർമ്മ, ജോൺസൻ ജോസഫ്, ജെ.എസ്. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.