കൊല്ലം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കൊല്ലം പൗരാവലിയുടെ നേതൃത്വത്തിൽ ആദരിക്കും. നാളെ വൈകിട്ട് 6ന് അമ്മച്ചിവീട് എൻ.എൻ കോംപ്ലക്സിലെ സുമംഗലി ഓഡിറ്റോറിയത്തിലാണ് സ്വീകരണം. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് മുഖ്യാതിഥിയാകും. വിവിധ രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക സംഘടനാ പ്രതിനിധികൾ സുരേഷ് ഗോപിയെ പൊന്നാട അണിയിക്കും. ആദരവിന്റെ ഭാഗമായി ചിന്നക്കട പി.ഡബ്ല്യു.ഡി ഗസ്റ്റ്ഹൗസിന് മുന്നിൽ നിന്ന് ഘോഷയാത്ര സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ആർ.കെ.രാധാകൃഷ്ണൻ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എസ്.പ്രശാന്ത്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ശശികല.എസ്.റാവു, യുവമോർച്ചാ ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം തുടങ്ങിയവർ പങ്കെടുത്തു.