കൊ​ല്ലം: സി.ബി.എ​സ്.ഇ കൊ​ല്ലം സ​ഹോ​ദ​യ ക​ലോ​ത്സ​വം (സർ​ഗോ​ത്സ​വ്) 16 മു​തൽ 19 വ​രെ ചാത്തന്നൂർ കാ​രം​കോ​ട് വി​മ​ല സെൻ​ട്രൽ സ്​കൂ​ളിൽ ന​ട​ക്കും. 42 വി​ദ്യാ​ല​യ​ങ്ങ​ളിൽ നി​ന്നാ​യി 3000 ല​ധി​കം വി​ദ്യാർ​ത്ഥി​കൾ പ​ങ്കെ​ടു​ക്കും. പത്ത് വേ​ദി​ക​ളി​ലാ​ണ് മ​ത്സ​രം. ഇ​ന്ന് മൂ​ന്ന് വേ​ദി​ക​ളി​ലാ​യി ചി​ത്ര ര​ച​നാ മ​ത്സ​ര​ങ്ങൾ ന​ട​ക്കും. 16ന് ഉ​ച്ച​യ്​ക്ക് 1.30ന് എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി ഉ​ദ്​ഘാ​ട​നം ചെ​യ്യും. സ​ഹോ​ദ​യ പ്ര​സി​ഡന്റ് ഫാ. ബോ​വ​സ് മാ​ത്യു അ​ദ്ധ്യ​ക്ഷ​നാ​കും. മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​താ വി​കാ​രി മോൺ. ഫാ. സ്റ്റീ​ഫൻ കു​ള​ത്തും​ക​രോ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സർ​ഗോ​ത്സ​വ് 2024 ന്റെ ന​ട​ത്തി​പ്പി​നാ​യി ജ​ന​റൽ സെ​ക്ര​ട്ട​റി ഫാ. സാ​മു​വേൽ പ​ഴ​വൂർ പ​ടി​ക്ക​ലി​ന്റെ നേ​തൃ​ത്വ​ത്തിൽ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. 19ന് വൈ​കി​ട്ട് 4ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തിൽ സ​മ്മാ​ന വി​ത​ര​ണം ന​ട​ക്കും. പത്രസ​മ്മേ​ള​ന​ത്തിൽ സ​ഹോ​ദ​യ പ്ര​സി​ഡന്റ് ഫാ. ബോ​വ​സ് മാ​ത്യു, ജ​ന​റൽ കൺ​വീ​നർ ഫാ. സാ​മു​വൽ പ​ഴ​വൂർ പ​ടി​ക്കൽ, വി​മ​ല സെൻ​ട്രൽ സ്​കൂൾ പ്രിൻ​സി​പ്പൽ ടോം മാ​ത്യു തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.