കൊല്ലം: അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ഉരുൾ നേർച്ച മഹോത്സവം നാളെ മുതൽ 12 വരെ നടക്കും. ഇന്ന് രാവിലെ തൃക്കരുവ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ നിന്ന് ദണ്ഡ് എഴുന്നള്ളത്ത് ഘോഷയാത്ര നടക്കും. നാളെ രാവിലെ 6ന് ഉരുൾ വഴിപാട് ആരംഭം. 11ന് രാവിലെ 9ന് ആദ്ധ്യാത്മിക പ്രഭാഷണം, 3ന് കവിയരങ്ങ്, വൈകിട്ട 5ന് നടക്കുന്ന അവാർഡ് വിതരണവും അനുമോദന സമ്മേളനവും എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദേവസ്വം വർക്കിംഗ് പ്രസിഡന്റ് മങ്ങാട് സുബിൻ നാരായണൻ അദ്ധ്യക്ഷനാകും. ഫാത്തിമ കോളേജ് മലയാള വിഭാഗം അസി. പ്രൊഫ. ഡോ. പെട്രീക്ഷ്യ ജോൺ മുഖ്യപ്രഭാഷണം നടത്തും. കവി കുരീപ്പുഴ ശ്രീകുമാർ അവാർഡ് വിതരണം നിർവഹിക്കും. തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബി. ജയന്തി, കവി കെ.ബി. വസന്തകുമാർ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 7ന് കരോക്കെ ഗാനമേള, 8ന് നൃത്തോത്സവം, 12ന് രാവിലെ 8ന് കഥാപ്രസംഗം, 11ന് സർഗ്ഗ സങ്കീർത്തനം, വൈകിട്ട് 4ന് കാവ്യാർച്ചന, 7ന് ചെണ്ടമേളം, ഉരുൾ നേർച്ച സമാപനം. വാർത്താ സമ്മേളത്തിൽ ക്ഷേത്ര ഭരണസമിതി സെക്രട്ടറി ഡോ. കെ.വി. ഷാജി, വർക്കിംഗ് പ്രസിഡന്റുമാരായ ജി. ഗിരീഷ്​കുമാർ, മങ്ങാട് സുബിൻ നാരായണൻ, എക്‌​സിക്യുട്ടിവ് അംഗം കെ.ജി. ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.