കൊല്ലം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യുവജന പ്രസ്ഥാനമായ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ (ഒ.സി.വൈ.എം) ആഭിമുഖ്യത്തിലുള്ള രാജ്യാന്തര സമ്മേളനം 11 മുതൽ 13 വരെ പത്തനാപുരം മൗണ്ട് താബോർ ദയറായിൽ നടക്കും. ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. 11ന് വൈകിട്ട് 5ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്.സോമനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

യുവജന പ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത, ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത, കൊടിക്കുന്നിൽ സുരേഷ് എം.പി, ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് തുടങ്ങിയവർ പങ്കെടുക്കും. 13ന് രാവിലെ 9.30ന് മന്ത്രി കെ.ബി.ഗണേശ് കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയാകും. സംയുക്ത അടൂർ -കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത സമാപന സന്ദേശം നൽകും.