കൊല്ലം: 41 ദിവസം വ്രതമെടുത്ത് ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തരെ അതിക്രൂരമായി മർദ്ദിക്കുകയും യുവതികളെ ശബരിമലയിൽ കയറ്റി വിശ്വാസങ്ങളെ തകർക്കുകയും ചെയ്ത എ.ഡി.ജി.പി മനോജ് എബ്രഹാമിനെ ശബരിമലയുടെ ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് വിശ്വകർമ്മ വേദപഠന കേന്ദ്രം ധാർമ്മിക സംഘം സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരത്ത്ചന്ദ്രൻ. ജില്ലാ ഉന്നതാധികാര സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു ക്ഷേത്രങ്ങളിലെ ചുമതലകൾക്ക് ഹിന്ദുക്കളായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അല്ലാത്തപക്ഷം കഴിഞ്ഞ വർഷങ്ങളിൽ ചെയ്തതുപോലുള്ള ക്രൂരമായ നടപടികളിൽ നിന്നും കേസുകളിൽ നിന്നും ഭക്തരെ ഒഴിവാക്കണമെന്നും യോഗം സക്കാരിനോട് അഭ്യർത്ഥിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.വിജയ ബാബു അദ്ധ്യക്ഷനായി. ആശ്രാമം സുനിൽകുമാർ, കെ.പ്രസാദ്, എൽ.പ്രകാശ്, കടകംപള്ളി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. മോഹനൻ മുളങ്കാടകം സ്വാഗതവും ബിനു ആചാര്യ നന്ദിയും പറഞ്ഞു.