b
എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ സെൽഫ് ഡ്രോയിംഗ് ഓഫീസർ പദവി എടുത്തുകളഞ്ഞ സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വെളിയം ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നടത്തിയ സായാഹ്ന ധർണ

ഓയൂർ : എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ സെൽഫ് ഡ്രോയിംഗ് ഓഫീസർ പദവി എടുത്തുകളഞ്ഞ സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വെളിയം ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ സായാഹ്ന ധർണ നടത്തി. 2013ൽ ഉമ്മൻ ചാണ്ടി സർക്കാർ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകർക്ക് അനുവദിച്ച അധികാരം റദ്ദാക്കിയ സർക്കാർ ഉത്തരവ് കാരണം അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം സമയത്ത് ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശമ്പളം യഥാസമയം നൽകാതിരിക്കുന്നതിനായി സർക്കാർ കണ്ടുപിടിച്ച മാർഗമാണ് ഈ ഉത്തരവെന്നും അത് തിരുത്തുന്നതുവരെ ശക്തമായ സമരം നടത്തുമെന്നും നിയമപരമായ മാർഗങ്ങൾ സ്വീകരിക്കുമെന്നും സർക്കാർ ഈ ഉത്തരവ് എത്രയും വേഗം പിൻവലിക്കണമെന്നും ധർണ ഉദ്ഘാടനം ചെയ്ത കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.എസ്. മനോജ് ആവശ്യപ്പെട്ടു. ഉപജില്ല പ്രസിഡന്റ് സാം തോമസ് അദ്ധ്യക്ഷനായി.എം. ഹരിലാൽ , സി .പി.ബിജുമോൻ , നിധീഷ്, ശാന്തകുമാർ , ബിജു ,ഡി.സുജാത ,സാംസൺ , പ്രസാദ് കർമ, സച്ചിൻ, ആതിര , റിയാസ്, അവിനാഷ് തുടങ്ങിയവർ സംസാരിച്ചു.