neendrakara-
നീണ്ടകര പഞ്ചായത്തിന് മുന്നിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ മേച്ചേഴ്ത്ത് ഗിരിഷ് ഉദ്ഘാടനം ചെയ്യുന്നു

ചവറ : നീണ്ടകര ഗ്രാമ പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മേച്ചേഴുത്തു ഗിരീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പവിഴപറമ്പിൽ പുഷ്പരാജൻ അദ്ധ്യക്ഷനായി. നേതാക്കളായ ഹെലൻ രാജൻ, സതീശൻ, ദേവദാസ്, ശശി കുമാർ, ജാക്ക്സൺ,സന്തോഷ്, ഷീല, അനു,സജീവ്, ജോൺസൺ, ഷീല, ഹാരിസ്,അരുൺ,അനീഷ്, ബേബി,സഫിയ, രാജു,അച്ചു,ജമാൽ, മഹേന്ദ്രൻ, ബിജുകുമാർ തുടങ്ങിയവർ സംസാരിച്ചു.