കൊല്ലം: കുരുക്ഷേത്ര യുദ്ധത്തിന്റെ പരിസമാപ്തിയല്ല,​ ഒരു വലിയ യുദ്ധത്തിന്റെ തുടക്കമാണ് ഹരിയാനയിൽ കുറിച്ചതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ലക്ഷ്മിനട ശ്രീമഹാലക്ഷ്മി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനവും വിജയദശമി, വിദ്യാവാണി പുരസ്‌കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടുത്ത തവണ വരുമ്പോൾ ഒരു സൂപ്പർ താരമായി വരാനാണ് ആഗ്രഹിക്കുന്നത്. കാക്കിക്കാരുടെ ചിറകിനുള്ളിൽ ഒതുങ്ങി നിൽക്കാതെ ആരുടെയും അനുവാദത്തിന് കാത്തുനിൽക്കാതെ ഇഷ്ടമുള്ള ദിക്കിലേക്ക് സ്വതന്ത്രമായി പോകാൻ കഴിയണം.

ജനറൽ കൺവീനർ എം.ആർ.സ്കന്ദൻ അദ്ധ്യക്ഷനായി. കർണാടക സംഗീതജ്ഞയും എറണാകുളം മഹാരാജാസ് അസി. പ്രൊഫസറുമായ ഡോ. എൻ.ജെ.നന്ദിനി വിദ്യാവാണി പുരസ്കാരവും പുതിയകാവ് ഭഗവതി ക്ഷേത്ര സംരക്ഷണ പൗരസമിതി സെക്രട്ടറി എൻ.എസ്.ഗിരീഷ് ബാബു, ഡോ.ജി.മോഹൻ എന്നിവർ വിജയദശമി പുരസ്കാരവും ഏറ്റുവാങ്ങി. രാകേഷ് രജനികാന്ത്, കൊല്ലം ബ്രാഹ്മണ സമാജം ഭാരവാഹികൾ, ക്ഷേത്ര കലാപീഠം അച്ചൻകോവിൽ സുധീഷ് എന്നിവരെ ആദരിച്ചു.