കൊല്ലം: കശുഅണ്ടി സംസ്‌കരണ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പഠിക്കാനായി കേരള വനിതാ കമ്മിഷൻ ഇന്ന് പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. രാവിലെ 10ന് കൊല്ലം അയത്തിൽ എ.ആർ.എം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ അഡ്വ. പി.സതീദേവി ഉദ്ഘാടനം ചെയ്യും. കാഷ്യു ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ വിശിഷ്ടാതിഥിയാവും. വനിതാ കമ്മിഷനംഗം വി.ആർ.മഹിളാമണി അദ്ധ്യക്ഷയാവും. വനിതാ കമ്മിഷനംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. പി.കുഞ്ഞായിഷ, മെമ്പർ സെക്രട്ടറി സോണിയ വാഷിംഗ്ടൺ, ഡയറക്ടർ ഷാജി സുഗുണൻ, പ്രോജക്ട് ഓഫീസർ എൻ.ദിവ്യ, കേരള കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ ബി.എസ്.അജിത, കാഷ്യു ഡെവലപ്പ്മെന്റ് കോർപ്പറേഷൻ പേഴ്‌സണൽ മാനേജർ എസ്.അജിത് എന്നിവർ സംസാരിക്കും. ചർച്ചകൾക്ക് വനിത കമ്മിഷൻ റിസർച്ച് ഓഫീസർ എ.ആർ.അർച്ചന നേതൃത്വം നൽകും.