 
കൊല്ലം: കാക്കോട്ടുമൂല ഗവ. മോഡൽ യു.പി സ്കൂളിലെ വിദ്യാർത്ഥികൾ, ലോക തപാൽ ദിനത്തിൽ കാക്കോട്ടുമൂല മയ്യനാട് പ്രദേശത്തെ പോസ്റ്റ്മാൻ സതീശനെ ആദരിച്ചു. സ്കൂളിനു വേണ്ടി സീനിയർ അദ്ധ്യാപകനും സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനറുമായ എസ്. മനോജ് സതീശനെ പൊന്നാടയണിയിച്ചു. പ്രഥമാദ്ധ്യാപകൻ എ. ഗ്രഡിസൺ സ്കൂളിന് വേണ്ടി ഉപഹാരം സമ്മാനിച്ചു. കുട്ടികൾക്കായി പോസ്റ്റ് കാർഡിൽ കത്തെഴുത്ത് മത്സരവും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് അജയകുമാർ, എസ്.ആർ.ജി കൺവീനർ ഡോ. എസ് ദിനേശ്, സ്റ്റാഫ് സെക്രട്ടറി
എൽ. ഹസീന, ആർ. ബിന്ദു, ശ്രീദേവി, എം. ജെസി, ജി. ഗ്രീഷ്മ, എം.എസ്. തഹസീന, അമൃത രാജ്, ബി. ആമിന, സന്ധ്യാറാണി, ഷീന ശിവാനന്ദൻ, എസ്. അൻസ, എ.എസ്. ബിജി, എം.എസ്. ശാരിക, ടി.എസ്. ആമിന, ആർ. ഇന്ദു എന്നിവർ തപാൽ ദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.