thapala-
ലോക തപാൽ ദിനത്തിൽ കൊല്ലം ഗവ. ടി​.ടി​.ഐയി​ലെ കുരുന്നുകൾ നി​ർമ്മി​ച്ച പോസ്റ്റ്കാർഡ് പ്രിൻസിപ്പൽ ഇ.ടി. സജിക്ക് കൈമാറുന്നു

കൊല്ലം: ലോക തപാൽ ദിനത്തിൽ പോസ്റ്റ്കാർഡ് നിർമ്മിച്ച് കൊല്ലം ഗവ. ടി​.ടി​.ഐയി​ലെ കുരുന്നുകൾ. അമ്മയ്ക്കൊരു കത്ത് എന്ന പേരി​ലാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾ ഒരുക്കിയ കാർഡ് ടി.ടി.ഐ പ്രിൻസിപ്പൽ ഇ.ടി. സജിക്ക് കൈമാറി. പരിപാടിക്ക് എസ്.ആർ.ജി​ കൺവീനർ പി.കെ. ഷാജി, അദ്ധ്യപകരായ എം.പി. ജോൺ, റജിൻ ചന്ദ്രൻ, ധനലക്ഷ്മി.എസ് എന്നിവർ നേതൃത്വം നൽകി.