കൊല്ലം : ഓച്ചിറ ഗവ.എച്ച്.എസ്.എസിൽ ഡ്രീം പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സീനിയർ എച്ച്.എസ്.ടി എച്ച്.എം ചാർജ് ചാമേലി ഉദ്ഘാടനം ചെയ്തു. ഡ്രീം പ്രോജക്ട് കോർഡിനേറ്റർ ആതിര വിൽസൺ , പ്രോജക്ട് കൗൺസിലർ ഡി. ജയസിംഗ് എന്നിവ ക്ലാസുകൾ നയിച്ചു. വീഡിയോ പ്രദർശനം , സിഗ്നേച്ചർ ക്യാമ്പയിൻ, ഡിബേറ്റ് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. സ്കൂൾ കൗൺസിലർ ആദർശ പരിപാടിക്ക് നേതൃത്വം നൽകി. എച്ച്.എസ് വിഭാഗം അദ്ധ്യാപിക അഭിനന്ദ സംസാരിച്ചു.