കൊല്ലം: ഫൈൻ ആർട്ട്സ് സൊസൈറ്റി കൊല്ലം (കൊല്ലം ഫാസ്) ആഭിമുഖ്യത്തിൽ 12ന് ഫാസ് ഓണാഘോഷവും കുടുംബ സംഗമവും നടത്തും. വൈകിട്ട് 6ന് ഫൈന് ആർട്ട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ചലച്ചിത്ര താരം സുധീർ കരമന ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പ്രതാപ് ആർ.നായർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പ്രദീപ് ആശ്രാമം, എൻ. രാജേന്ദ്രൻ, പ്രൊഫ. ജി. മോഹൻദാസ്, കെ. സുന്ദരേശർ എന്നിവർ സംസാരിക്കും. 20ന് വൈകിട്ട് 6.30 ന് ഫാസ്- കല സംയുക്ത പ്രതിമാസ പരിപാടിയായി വടകര വരദയുടെ അമ്മമഴക്കാറ് എന്ന നാടകം സോപാനം ഓഡിറ്റോറിയത്തിൽ നടക്കും. 26ന് വൈകിട്ട് 5 മുതൽ ഫാസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഇഷ്ടഗാനങ്ങൾ ആലപിക്കാവുന്ന കരോക്കെ സംഗീത പരിപാടി ഫാസ് സംഗീതനിറവ് ഫാസ് ഓഡിറ്റോറിയത്തിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അംഗങ്ങൾ 11നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി പ്രദീപ് ആശ്രാമം അറിയിച്ചു.