kochanjilimoodu
നാഷണൽ ഭിന്നശേഷി ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിൽ അംഗമായ ഗോപുവിന് കൊച്ചാഞ്ഞിലിമൂട്ടിൽ നൽകിയ സ്വീകരണവും യാത്രയയപ്പും മുൻ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : ഒക്ടോബർ 15 ന് രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന നാഷണൽ ഭിന്നശേഷി ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിൽ ഇടം കൊച്ചാഞ്ഞിലിമൂട് സ്വദേശി ജി.എസ്.ഗോപുവിന് കൊച്ചാഞ്ഞിലിമൂട്ടിൽ പൗരസ്വീകരണവും യാത്രയയപ്പും നൽകി. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.രതീഷ് കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്തു. രാജു വെട്ടിലിക്കോണം അദ്ധ്യക്ഷനായി. മനോഹരൻ ഇടയ്ക്കോട്, തങ്കച്ചി, ടി.ആർ.ഷീജ, ജിഷ രഞ്ജിത്ത്,പ്രസാദ്,ബീന, ബിന്ദു,സേതു,ഉമ്മച്ചൻ, രാജു, ഗോപുവിന്റെ മാതാപിതാക്കളായ ഗോപി, സീത എന്നിവർ പങ്കെടുത്തു.