കൊല്ലം: വാഹനങ്ങളിൽ ബേബി സീറ്റ് ഘടിപ്പിച്ചില്ലെങ്കിൽ ഡിസംബർ മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗത കമ്മി​ഷണറുടെ ഉത്തരവി​ൽ ദുരൂഹതയുണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ആരോപിച്ചു. ബേബി സീറ്റ് നിർമ്മാതാക്കൾക്ക് വൻ സാമ്പത്തികനേട്ടം ഉണ്ടാക്കാനാണ് പുതിയ ഉത്തരവെന്ന സംശയം ബലപ്പെടുന്നു. ഇതിനു പിന്നിൽ കോഴ ഇടപാട് നടന്നിട്ടുണ്ടോ എന്നതും അന്വേഷണ വിധേയമാക്കണം. ഉത്തരവ് നടപ്പിലാക്കില്ലെന്ന് മന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും ഉത്തരവിന് പിന്നിലെ ദുരൂഹത അന്വേഷിക്കണം. കേരളത്തിൽ നടക്കുന്ന ഭൂരിഭാഗം റോഡപകടങ്ങളും റോഡിന്റെ ശോചനീയാവസ്ഥ കൊണ്ടാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.