krishnalatha-38

കു​റ്റി​വ​ട്ടം: ഒ​റ്റ​പ്പാ​ല​ത്തുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തിൽ സ​തേൺ റെ​യിൽ​വേ ചീ​ഫ് ഹെൽ​ത്ത് ഇൻ​സ്‌​പെ​ക്ടർ മരിച്ചു. വ​ട​ക്കും​ത​ല പൈ​തോ​ട്ടിൽ വീ​ട്ടിൽ ഭ​ദ്ര​ന്റെ​യും ല​ത​യു​ടെ​യും മ​ക​ളും ക​രു​നാ​ഗ​പ്പ​ള്ളി കേ​ശ​വ​പു​രം ഐ​ശ്വ​ര്യ​യിൽ സു​ധീഷി​ന്റെ (അ​ദ്ധ്യാ​പ​കൻ, എ.വി.എം എ​ച്ച്.എ​സ്.എ​സ്, ചു​ന​ങ്ങാ​ട്, പാ​ല​ക്കാ​ട്) ഭാ​ര്യ​യു​മാ​യ കൃ​ഷ്​ണ​ല​തയാണ് (38) മരിച്ചത്.

7ന് രാവിലെ സ്കൂട്ടറിൽ ജോലിക്ക് പോകുമ്പോൾ പിന്നിൽ നിന്നെത്തിയ കാറിടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. നാട്ടുകാർ പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചു. രാത്രിയോടെ വിദഗ്ദ്ധ ചികിത്സയ്ക്ക് മറ്റൊരു സ്വകാര്യ മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകും വഴി ഇന്നലെ രാത്രി 1 ഓടെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് വ​ട​ക്കും​ത​ല പൈ​തോ​ട്ടിൽ വീ​ട്ടിൽ. മ​കൾ: സു​കൃ​ത. സ​ഞ്ച​യ​നം 14ന് രാ​വി​ലെ 7ന്.