
കുറ്റിവട്ടം: ഒറ്റപ്പാലത്തുണ്ടായ വാഹനാപകടത്തിൽ സതേൺ റെയിൽവേ ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. വടക്കുംതല പൈതോട്ടിൽ വീട്ടിൽ ഭദ്രന്റെയും ലതയുടെയും മകളും കരുനാഗപ്പള്ളി കേശവപുരം ഐശ്വര്യയിൽ സുധീഷിന്റെ (അദ്ധ്യാപകൻ, എ.വി.എം എച്ച്.എസ്.എസ്, ചുനങ്ങാട്, പാലക്കാട്) ഭാര്യയുമായ കൃഷ്ണലതയാണ് (38) മരിച്ചത്.
7ന് രാവിലെ സ്കൂട്ടറിൽ ജോലിക്ക് പോകുമ്പോൾ പിന്നിൽ നിന്നെത്തിയ കാറിടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. നാട്ടുകാർ പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചു. രാത്രിയോടെ വിദഗ്ദ്ധ ചികിത്സയ്ക്ക് മറ്റൊരു സ്വകാര്യ മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകും വഴി ഇന്നലെ രാത്രി 1 ഓടെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഇന്ന് രാവിലെ 11ന് വടക്കുംതല പൈതോട്ടിൽ വീട്ടിൽ. മകൾ: സുകൃത. സഞ്ചയനം 14ന് രാവിലെ 7ന്.