ഓയൂർ :നിർദ്ധനർക്ക് സഹായങ്ങളുമായി എഴുകോൺ റോട്ടറി ക്ലബ്. നിർദ്ധനയായ യുവതിക്ക് തയ്യൽ മെഷീനും നിർദ്ധനരായ ക്യാൻസർ രോഗികൾക്ക് സാമ്പത്തിക സഹായവും നൽകി. റോട്ടറി അസിസ്റ്റന്റ് ഗവർണർ എ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. റവന്യൂ ഡിസ്ട്രിക്ട് ഫെസിലിറ്റേറ്റർ എം.ഡാനിയേൽ കുട്ടി റോട്ടറി ഓറിയന്റേഷൻ ക്ലാസ് നയിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി.എസ്.പ്രകാശ് അദ്ധ്യഷനായി. സെക്രട്ടറികെ.വൈ. അലക്സ് , ഡോ.ജി.സഹദേവൻ, വി.പ്രകാശ്, കെ. രാജേന്ദ്രപ്രസാദ് , എസ്.ഗണേഷ് എന്നിവർ സംസാരിച്ചു.