കൊല്ലം: കിളിമാനൂർ വിദ്യാ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ ക്യാമ്പസിൽ ഒഴിവുള്ള ഒന്നാം വർഷ എൻജിനിറിംഗ് ബിരുദ പഠന സീറ്റിലേയ്ക്ക് 15 വരെ സർക്കാർ ഫീസിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ്, ഇലക്ട്രോണിക് ആൻഡ് കമ്മ്യുണിക്കേഷൻ എൻജിനിയറിംഗ് തുടങ്ങിയ ബ്രാഞ്ചുകളിലേയ്ക്കാണ് സ്പോട്ട് അഡ്മിഷൻ. പ്ലസ്‌ടുവിന് ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് ഫീസിളവ് ലഭിക്കും. അസൽ സെർട്ടിഫിക്കറ്റുമായി പ്രിൻസിപ്പലിനെ നേരിട്ട് കാണണം. ഫോൺ: 82898 24250, 96568 44119, 94475 40982.