photo
തഴവയിൽ ആദിത്യവിലാസം ആർട്സ് സൊസൈറ്റി സംഘടിപ്പിച്ച നാടകോത്സവത്തിൽ ഗാനരചയിതാവ് റഫീഖ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു.

കരുനാഗപ്പള്ളി : തഴവ, ആദിത്യവിലാസം ആർട്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന നാടകോത്സവത്തിന് ഇന്നലെ തുടക്കമായി. തഴവ, എ.വി.എച്ച്.എസിന് സമീപമുള്ള അനിപോറ്റി നഗറിൽ സി. ആർ. മഹേഷ് എം.എൽ.എ നാടകോത്സവം ഉദ്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ജി. ഹരികുമാർ അദ്ധ്യക്ഷനായി. തൊടിയൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.സി.ഒ.കണ്ണൻ, കരുനാഗപ്പള്ളി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ റെജി ഫോട്ടോ പാർക്ക്‌, കെ.സാജൻ, ഡി.ഉണ്ണികൃഷ്ണപിള്ള, മോഹനകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ചങ്ങനാശ്ശേരി അണിയറയുടെ 'ഡ്രാക്കുള' നാടകം അരങ്ങേറി.