കൊല്ലം: ജില്ലാ സൈക്ലിംഗ് മത്സരങ്ങൾ 12ന് രാവിലെ 6.30 മുതൽ എസ്.എൻ കോളേജ് ജംഗ്ഷന് സമീപം ശാരദാമഠത്തിന് മുന്നിൽ നിന്ന് ആരംഭിക്കും. 14, 16, 18, 23 വയസിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സീനിയർ വിഭാഗത്തിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരിക്കാം. ജില്ലയിലെ കായികതാരങ്ങൾ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് അജിത്ത് മൂത്തോടം, സെക്രട്ടറി മഹേന്ദ്രൻ എന്നിവർ അറിയിച്ചു. ഫോൺ: 9846 805532.