 
കടയ്ക്കൽ: ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി ചിതറ എസ്.എൻ. എച്ച്.എസ്.എസിൽ സ്കൂൾ കലോത്സവം നടത്തി. മൂന്ന് വേദികളിലായി 60ൽ പരം ഇനങ്ങിൽ 300ൽ പരം കുട്ടികൾ മാറ്റുരച്ച കലോത്സവം ചിതറ പഞ്ചായത്ത് പ്രസിഡന്റ് അനി മടത്തറ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.ദീപ അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ കെ.ടി.സാബു സ്വാഗതം പറഞ്ഞു. എച്ച്.എം ദീപ, സ്റ്റാഫ് സെക്രട്ടറി എസ്.വി. പ്രസീദ് ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രിജി ഗോപിനാഥ്, അദ്ധ്യാപകരായ പി.ബി.ബിനു, കലോത്സവം കൺവീനർ എൻ.സീന, പി.ടി.എ അംഗങ്ങളായ അഷ്റഫ്, പ്രജിത്ത് തുടങ്ങിയവർ സംസാരിച്ചു.