k
കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി നെടുങ്ങോലം യൂണിറ്റ് രൂപീകരണം നെടുങ്ങോലം ആറ്റുകടവിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ടൂറിസം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ സംരക്ഷിക്കുകയും സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനും മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്നതിനും അവക്കൊപ്പം ഉണ്ടാകുമെന്നും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ. കേരള ടൂറിസം വർക്കേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി നെടുങ്ങോലം യൂണിറ്റ് രൂപീകരണം ആറ്റുകടവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിറക്കര മണ്ഡലം പ്രസിഡന്റ് ഉളിയനാട് ജയൻ അദ്ധ്യക്ഷനായി.

കെ.ടി.ഡബ്ല്യു.സി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്‌ണവേണി.ജി.ശർമ്മ, ഡി.സി.സി ജനറൽ സെക്രട്ടറി

എൻ.ഉണ്ണിക്കൃഷ്ണൻ എന്നിവർ വിദ്യാഭ്യാസ അവാർഡുകൾ നൽകി. കെ.ജി.തുളസീധരൻ, പാരിപ്പള്ളി വിനോദ്, എൻ.ജയചന്ദ്രൻ, ഹാഷിം പരവൂർ, അഡ്വ.അജിത്ത്, ആർ.ഡി.ലാൽ, ഇക്ബാൽ, ചാത്തന്നൂർ രാധാകൃഷ്ണൻ, കിരൺ ചിറക്കര, രവീന്ദ്രൻ, രഞ്ജിത്ത്, ചിറക്കര ഷാബു എന്നിവർ സംസാരിച്ചു.