church

കൊല്ലം: കൊല്ലം രൂപത ബിഷപ്പ് ഹൗസ് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശേരിയും മുൻ ബിഷപ്പ് സ്റ്റാൻലി റോമനും മറ്റ് വൈദികരും അദ്ദേഹത്തെ സ്വീകരിച്ചു. സ്‌കൂൾ കാലഘട്ടത്തിലെ ഓർമ്മകൾ വൈദികരുമായി പങ്കുവച്ച അദ്ദേഹം ബിഷപ്പ് ഹൗസിൽ നിന്ന് പ്രഭാതഭക്ഷണം കഴിച്ചു. അതിനുശേഷം പഠിച്ച തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിൽ പൂർവ വിദ്യാർത്ഥി സംഘടനയും സ്‌കൂൾ മാനേജ്മെന്റും സംഘടിപ്പിച്ച സ്വീകരണത്തിലും പങ്കെടുത്തു.