 
കൊല്ലം: സംസ്ഥാനത്തെ ഗ്രന്ഥശാലകളുടെ ഈ വർഷത്തെ ഗ്രേഡ് നിശ്ചയിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ഗ്രഡേഷൻ കമ്മിറ്റി അംഗങ്ങളുടെ ദക്ഷിണമേഖല പരിശീലന പരിപാടി കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് എക്‌സി. അംഗം പി.കെ.ഗോപൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ, സെക്രട്ടറി ഡി.സുകേശൻ, ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.തിലകരാജ്, പത്തനംതിട്ട ജില്ലാ സെക്രട്ടറി
പി.ജി. ആനന്ദൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി പേരയം ശശി എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.സിനി, സീനിയർ സൂപ്രണ്ട് അനിൽകുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. കൊല്ലം,
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നുള്ള ഗ്രഡേഷൻ കമ്മിറ്റി അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.