 
കരുനാഗപ്പള്ളി: ആത്മവിശ്വാസത്തോടെ മുന്നോട്ട് എന്ന സന്ദേശത്തോടെ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ച് ജോൺ എഫ്.കെന്നഡി സ്കൂൾ. ആത്മഹത്യ പ്രവണതകൾക്കെതിരെയും ലഹരിക്കെതിരെയും മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ച് ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ. പഠനത്തെ ലഹരിയായി കണ്ട് മാതാപിതാക്കളെ ചേർത്ത് പിടിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുക എന്ന സന്ദേശം നൽകി. ക്ലാസെടുത്ത് കൊണ്ട് പൊലീസ് ഉദ്യോഗസ്ഥനും പ്രസിദ്ധനായ മോട്ടിവേറ്ററുമായ ഫിലിപ്പ് മമ്പാട് കുട്ടികളോട് സംവേദിച്ചു. പി.ടി.എ പ്രസിഡന്റ് താഹിർ മുഹമ്മദ് അദ്ധ്യക്ഷനായി. ചടങ്ങ് മാനേജർ മായാ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, പ്രിൻസിപ്പൽ എം.എസ്.ഷിബു , അഡ്മിനിസ്ട്രേറ്റർ ഗംഗാറാം കണ്ണമ്പള്ളിൽ, മീര സിറിൾ, ശ്രീരാഗ് പതാരം, ഷിഹാസ് ഇബ്രാഹിം , ശ്യാം കുമാർ, അക്ഷയ് ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.