കുളത്തുപ്പുഴ: മൈലമൂട് വനമേഖലക്കുള്ളിൽ താമസിക്കുന്ന ഡാലി കരിക്കാം നിവാസികളുടെ കൂട്ട ധർണ കുളത്തൂപ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസ് പടിക്കൽ നടന്നു. വാർഡ് മെമ്പർ ഷീല സത്യന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ കുളത്തുപ്പുഴ ഡാലി വാർഡ് മെമ്പർ സാബു എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. വനം, വന്യ ജീവി വകുപ്പിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം വനമേഖലയിൽ ഉള്ള മാത്ര കരിക്കം, വട്ട കരിക്കം എന്നിവിടങ്ങളിലുള്ള നിരവധി പേർക്ക് സർക്കാർ അനുവദിച്ച പൈസ കിട്ടി ഒഴിഞ്ഞു പോയി. ഇനിയും പൈസ കിട്ടാത്തവരാണ് ധർണ നടത്തിയത്. അഞ്ചൽ ബ്ലോക്ക് മെമ്പർ റീനഷാജഹാൻ, നിസാം എന്നിവർ സംസാരിച്ചു.