കൊല്ലം: ഉരുൾ നേർച്ചയ്ക്കായി അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹം. നാനാഭാഗങ്ങളിൽ നിന്നുമെത്തുന്ന ഭക്തർ അഷ്ടമുടി കായലിൽ മുങ്ങിക്കുളിച്ചാണ് വീരഭദ്രസ്വാമിയുടെ സന്നിധിയിൽ ശയനപ്രദക്ഷിണം നടത്തുന്നത്.

ഇന്ന് രാവിലെ 9 മുതൽ മോഹൻ സൗപർണികയുടെ അദ്ധ്യാത്മിക പ്രഭാഷണം. വൈകിട്ട് 3ന് കവിഅരങ്ങ്. വൈകിട്ട് 5ന് ചേരുന്ന അവാർഡ്ദാന സമ്മേളനം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദേവസ്വം വർക്കിംഗ് പ്രസിഡന്റ് മങ്ങാട് സുബിൻ നാരായണൻ അദ്ധ്യക്ഷനാകും. കുരീപ്പുഴ ശ്രീകുമാർ ഉപഹാര സമർപ്പണം നിർവഹിക്കും. ഡോ.പെട്രീഷ്യ ജോൺ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, ബി.ജയന്തി, എസ്.ഷെഹിന, ആർ.രതീഷ്, മോഹൻ പെരിനാട്, കെ.ബി.വസന്തകുമാർ, ഡോ. കെ.വി.ഷാജി, ജി.ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിക്കും.

രാത്രി 7.30ന് കരാക്കെ ഗാനമേള, 8.30ന് നൃത്തോത്സവം. നാളെ രാവിലെ 8.30ന് പ്രൊഫ. വി. ഹർഷകുമാറിന്റെ കഥാപ്രസംഗം. 11ന് സർഗസങ്കീർത്തനം. വൈകിട്ട് 4ന് കാവ്യാർച്ചന. രാത്രി 7ന് ചെണ്ടമേളം.