കുണ്ടറ: സംസ്ഥാന ബാൾബാഡ്‌മിന്റൺ അസോസിയേഷനും കൊല്ലം ജില്ലാ സ്പോർട്‌സ് കൗൺസിലും ജില്ലാ ബൾ ബാഡ്‌മിന്റൺ അസോസിയേഷനും സംയുക്തമായി നടത്തുന്ന 56-ാം സംസ്ഥാന ജൂനിയർ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് എം.ജി.ഡി.എച്ച് എസ്.എസ് ഫോർ ബോയ്സ് ഗ്രൗണ്ടിൽ ഇന്നും നാളെയും മറ്റെന്നാളും കുണ്ടറ മലർവാടി സ്പോർട്സ് ക്ലബ്ബിന്റെ ആതിഥേയത്വത്തിൽ നടക്കും.

14 ജില്ലകളിൽ നിന്ന് ആൺ/പെൺ വിഭാഗങ്ങളിലായി 280 കളിക്കാർ പങ്കെടുക്കും. 5 കോർട്ടുകളിലായി നടക്കുന്ന മത്സരങ്ങൾക്ക് ഇന്ന് രാവിലെ 10ന് കെ.എസ്.ബി.ബി.എ പ്രസിഡന്റ്‌ ടി.കെ.ഹെൻട്രി പതാക ഉയർത്തും. കെ.ഡി.ബി.ബി എ പ്രസിഡന്റ്‌ എസ്.അനിൽ കുമാർ, മലർവാടി പ്രസിഡന്റ്‌ രഞ്ജിത് എഫ്.രാജ് എം.ജി.ഡി.ബി എച്ച് .എസ്, എച്ച്.എം ജേക്കബ് ജോർജ് എന്നിവർ സംസാരിക്കും.

നാളെ രാവിലെ 10ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും.

പി.സി.വിഷ്ണുനാഥ് എം.എൽ.എ അദ്ധ്യക്ഷനാകും. കെ.എസ്.ബി.ബി.എ സെക്രട്ടറി ഡോ.കിഷോർ കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് മുഖ്യാതിഥിയാകും. സമാപന ദിവസമായ 13ന് വൈകിട്ട് 4ന് സമ്മേളനവും സമ്മാനദാനവും പി.സി.വിഷ്‌ണുനാഥ് എം.എൽ.എ നിർവഹിക്കും.കെ.എസ്.ബി.ബി.എ പ്രസിഡന്റ് ടി.കെ.ഹെൻട്രി അദ്ധ്യക്ഷനാകും.

സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം അഡ്വ.രഞ്ജു സുരേഷ് വിശിഷ്ടാതിഥിയാകും. സംഘാടകസമിതി ജനറൽ കൺവീനർ എം. ശ്രീകുമാർ സ്വാഗതവും മലർവാടി രക്ഷാധികാരി ബീന ജി.നായർ നന്ദിയും പറയും. അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്. ഗോപകുമാർ, സഹൃദയ നഗർ പ്രസിഡന്റ് ജോബ് ആൻഡ്രൂ, ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ ശ്രീകുമാർ എം. മലർവാടി ആർട്സ് ക്ലബ്ബ് രക്ഷാധികാരി ബീനാ. ജി. നായർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.