 
ഓച്ചിറ: ഓച്ചിറ വിദ്യാജ്യോതി സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികളുടെ ചിത്രകല, പെയിന്റിംഗ് പ്രദർശനം സ്കൂൾ ചെയർമാനും ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതി സെക്രട്ടറിയുമായ കെ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ രാമനാഥൻ അദ്ധ്യക്ഷനായി. റെജി എസ്.തഴവ മുഖ്യാതിഥി ആയിരുന്നു. ചിത്രകലാ അദ്ധ്യാപകൻ അശോകബാബു, പ്രിൻസിപ്പൽ ദിവ്യ രവീന്ദ്രൻ, പി.ടി.എ പ്രസിഡന്റ് നിഹിദ ബഷീർ, വേദ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ ചിത്രകല, പെയിന്റിംഗ് പ്രദർശനവും നടന്നു.