കൊല്ലം: ജില്ലാ കേഡറ്റ്‌, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻ ഷിപ്പ് ഇന്നും നാളെയുമാായി കൊല്ലത്ത് നടക്കും. ഇന്ന് രാവിലെ 6.30ന് റിംഗ് റേസ് മത്സരങ്ങൾ ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് ബാസ്കറ്റ് ബാൾ കോർട്ടിൽ ആരംഭിക്കും. നാളെ രാവിലെ 6.30ന് റോഡ് റേസ് മത്സരങ്ങൾ റെയിൽവേ ഓവർ ബ്രിഡ്ജിനടുത്തുള്ള കൊച്ചുപിലാംമൂട് റോഡിൽ നടക്കും. തുടർന്ന് റിംഗ് റേസ് മത്സരങ്ങൾ ഉണ്ടായിരിക്കും. പങ്കെടുക്കുന്നവർ രാവിലെ 6ന് റിപ്പോർട്ട് ചെയ്യണം. നവംബറിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻ ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. യോഗത്തിൽ ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് എൻ.ശങ്കരനാരായണ പിള്ള അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.ആർ.ബാലഗോപാൽ, ട്രഷറർ എസ്.ബിജു, ജോ. സെക്രട്ടറി പി.അശോകൻ, എക്സി. അംഗം എ.ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.