photo
മഹിളാ കോൺഗ്രസ് പുനലൂർ ബ്ലോക്ക് തലഏക ദിന ക്യാമ്പ് കെ.പി.സി.സി സെക്രട്ടറി അഡ്വ.എം.എം.നസീർ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: കേരള മഹിളസംഘം പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏക ദിന ക്യാമ്പ് കെ.പി.സി.സി സെക്രട്ടറി അഡ്വ.എം.എം.നാസീർ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ.ഫെബാ സുദർശനൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് ബ്ലോക്ക് ആക്ടിംഗ് പ്രസിഡന്റ് ഷെർലി പ്രദീപ് ലാൽ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ജയലക്ഷ്മി ദത്തൻ, ജില്ല വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ സരസ്വതി പ്രകാശ്, ജനറൽ സെക്രട്ടറി സന്ധ്യതുളസി, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാർ, കെ.പി.സി.സി സെക്രട്ടറി സൈമൺഅലക്സ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ശശിധരൻ, ഏരൂർ സുഭാഷ്, അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ, സ‌ഞ്ജു ബുഖാരി, ട്രഷറർ നെൽസൺ സെബാസ്റ്റ്യൻ, എസ്.ആർ.ഷീബ, സിസിലി ജേക്കബ്, അന്ന എബ്രഹാം, അശ്വതി, ജിജി.എം.രാജ്, ഷിനുവർഗീസ് തുടങ്ങിയവർ സംസാരിച്ചു.