
കൊല്ലം: തിരുവനന്തപുരം പാസ്പോർട്ട് റീജിയണൽ ഓഫീസ് പരിധിയിൽ കൊല്ലം പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ പി.സി.സി, തത്കാൽ ഉൾപ്പെടെയുള്ള പാസ്പോർട്ട് അപേക്ഷകൾക്ക് കാലതാമസം നേരിടുന്നതിൽ പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം എം.പി എൻ.കെ.പ്രേമചന്ദ്രൻ ഐ.ഡി.പി.ഡബ്ല്യു.ഒ.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി.
കേരളത്തിൽ മറ്റ് ജില്ലകളിൽ അപേക്ഷ കൊടുക്കുമ്പോൾ വളരെ അടുത്ത ഡേറ്റ് കിട്ടുകയും കൊല്ലം ഓഫീസിൽ ഒരു മാസത്തിന് ശേഷമുള്ള ഡേറ്റുകളുമാണ് ലഭിക്കുന്നത്. തത്കാൽ അപേക്ഷക്കുള്ള സമയം ഉച്ചക്ക് 12.30ന് ആണ്. എന്നാൽ മിക്ക ദിവസങ്ങളിലും ഇത് ലഭിക്കാറില്ല. പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.