കൊല്ലം: ചാത്തന്നൂർ കൈതക്കുഴി പടിഞ്ഞാറ്റിൻകര 27-ാമത് കുടുംബയോഗവും പൊതുയോഗവും ഇന്ന് രാവിലെ 9.30ന് ചാത്തന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പാരീഷ് ഹാളിൽ നടക്കും. യോഗത്തിൽ കുടുംബ യൂത്ത് ക്ലബ് (പി.വൈ.സി) അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. എല്ലാവരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് എൻ.കൊച്ചുനാരായണൻ, വൈസ് പ്രസിഡന്റ് പി.രാമചന്ദ്രൻ (ബാബു), സെക്രട്ടറി പി.എൻ.മുരളിധരൻ എന്നിവർ അറിയിച്ചു.