കൊല്ലം: കെ.പി.സി.സി ഭാരവാഹിയും കുന്നത്തൂർ താലൂക്ക് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായിരുന്ന വിശാലാക്ഷിക്കെതിരെ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് കേരളകൗമുദി പ്രിന്റർ ആൻഡ് പബ്ലിഷർ ദീപുരവി, സി.ബി.സി.ഐ.ഡി ഡിവൈ.എസ്.പി ജോയി ചെറിയാൻ എന്നിവർക്കെതിരെ വിശാലാക്ഷി നൽകിയ കേസിൽ പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ട് ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി - 1 ഉത്തരവായി. ആരോപണം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന കാരണത്താലാണ് പ്രതികളെ വെറുതെവിട്ടത്. കേരളകൗമുദിക്കുവേണ്ടി അഡ്വ. വെളിയം കെ.എസ്.രാജീവ്, അഡ്വ. പി.കെ.മുഹമ്മദ് സുലൈം കുളപ്പാടം, അഡ്വ. ഇളമ്പള്ളൂർ സി.ശ്രീകുമാരൻ നായർ എന്നിവരും ഡിവൈ.എസ്.പിക്ക് വേണ്ടി അഡ്വ. ശക്തികുളങ്ങര എം.മോഹനനും ഹാജരായി.