 
തൊടിയൂർ: കരുനാഗപ്പള്ളി നാടകശാല യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹറുവിന്റെ ഡിസ്‌കവറി ഒഫ് ഇന്ത്യ എന്ന പുസ്തകത്തെപ്പറ്റി സെമിനാർ സംഘടിപ്പിക്കും.2024 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെയുള്ള രണ്ടാം ശനിയാഴ്ചകളിലാണ് സെമിനാർ.
ഇതിനായുള്ള സംഘാടക സമിതി രൂപികരണ യോഗം നാടകശാല ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കെ.സി.വേണുഗോപാൽ എം.പി, എൻ.കെ.പ്രേമചന്ദ്രൻ എം.പി, സി.ആർ.മഹേഷ് എം.എൽ.എ, ഡോ: സുജിത് വിജയൻ പിള്ള എം.എൽ.എ, സൂസൻ കോടി, അഡ്വ.അനിൽ എസ്.കല്ലേലിഭാഗം കന്നിവർ ഭാരവാഹികളായുള്ള സംഘടക സമിതി രൂപീകരിച്ചു. അഡ്വ.രാജീവ് രാജധാനി, എവർ മാക്സ് ബഷീർ, അബ്ബ മോഹൻ, ഷാജഹാൻ രാജധാനി, തോപ്പിൽ ലത്തീഫ് പോണാൽ നന്ദകുമാർ ,
ഷാനവാസ് കമ്പിക്കീഴിൽ എന്നിവർ സംഘാടക സമിതി അംഗങ്ങളാണ്.