
കിളികൊല്ലൂർ: സൈക്കിളിന് പിന്നിൽ സ്വകാര്യ ബസിടിച്ച് വൃദ്ധൻ മരിച്ചു. എം.ജി നഗർ പാട്ടത്തിൽ വീട്ടിൽ വിജയനാഥാണ് (72) മരിച്ചത്. കൊല്ലം ബീച്ചിലെത്തി സുഹൃത്തുക്കളെ കണ്ട ശേഷം തിരികെ സൈക്കിളിൽ വീട്ടിലേയ്ക്ക് പോകുമ്പോൾ ബെൻസിഗർ ആശുപത്രിക്ക് മുന്നിൽ വച്ചാണ് ബസിടിച്ച് വീഴ്ത്തിയത്. ഇന്നലെ വൈകിട്ട് 6.45 ഓടെയായിരുന്നു അപകടം. റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. ഉടൻ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മിനി. മക്കൾ: പരേതയായ ആശ, വിദ്യ (ലെണ്ടൻ). മരുമകൻ അനൂപ് (ലെണ്ടൻ).