d
കൊട്ടിയം പൗരവേദിയും എക്സൈസ് വകുപ്പും സംയുക്തമായി മൈലാപ്പൂർ എ.കെ.എം.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിൻ കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി എ പ്രതീപ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശത്തിന്റെ പ്രചാരകരാകണമെന്ന് കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി എ. പ്രതീപ്കുമാർ പറഞ്ഞു. കൊട്ടിയം പൗരവേദിയും എക്സൈസ് വകുപ്പും സംയുക്തമായി മൈലാപ്പൂർ എ.കെ.എം.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്കൂൾ പ്രിൻസിപ്പൽ കെ.എൻ. ജസീന അദ്ധ്യക്ഷത വഹിച്ചു. പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ. അജിത്കുമാർ, സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ അൻസർ, പൗരവേദി ട്രഷറർ സാജൻ കാവറാട്ടിൽ, സ്റ്റാഫ് സെക്രട്ടറി സി.എസ്. ബിജു, രാജു നന്ദനം, അഹമ്മദ് ഉഖൈൽ, രാജേഷ് എന്നിവർ സംസാരിച്ചു. ചാത്തന്നൂർ റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. അനിൽകുമാർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. ലഹരി വിരുദ്ധ സന്ദേശവുമായി സൈക്കിൾ റാലിയും നടന്നു. എൻ.സി.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കേഡറ്റുകൾ ഉൾപ്പെടെ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.