കൊല്ലം: മൺറോത്തുരുത്തിൽ നിന്ന് 31 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. തൃക്കരുവ കരുവ പള്ളിമുക്ക് മൂലയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അജ്മലാണ് (25) എക്സൈസ് പിടിയിലായത്. ആന്ധ്രാപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തിവരുന്നവരിൽ പ്രധാനിയാണ് അജ്മൽ. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.എസ്.ഷിജുവിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപ്, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ പ്രേംനസീർ, പ്രിവന്റീവ് ഓഫീസർ പ്രസാദ്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി.എസ്.അജിത്, എം.ആർ.അനീഷ്, ജെ.ജോജോ, പി.എസ്.സൂരജ്, ബാലു.എസ്.സുന്ദർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ജി.ഗംഗ, സിവിൽ എക്‌സൈസ് ഓഫിസർ ഡ്രൈവർ എസ്.കെ.സുഭാഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം 42 കിലോ കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. 73 കിലോയോളം കഞ്ചാവാണ് രണ്ട് കേസുകളിലുമായി ആന്റി നാർകോട്ടിക് സ്‌ക്വാഡ് പിടികൂടിയത്.